Parumala Perunal

news


"നീതിമാന്റെ ഓർമ്മ വാഴ് വിനായിതീരട്ടെ"

ദോഹ മലങ്കര ഓർത്തഡോക്സ്‌ ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും, സുവിശേഷ പ്രസംഗവും, 2017 ഒക്ടോബർ 27 മുതൽ നവംബർ 3 വരെ  ഭക്ത്യാദരവോടുകുടി നടത്തപ്പെടുന്നു ..

പെരുന്നാൾ ശുശ്രൂഷകള്‍ക്ക് ബോംബെ ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതും, വെരി. റവ. ഡോ. കെ. എല്‍. മാത്യു വൈദ്യന്‍ കോര്‍ എപ്പിസ്കോപ്പ സുവിശേഷ പ്രസംഗത്തിന് നേതൃത്വം നല്‍കുന്നതുമാണ്.

പെരുന്നാള്‍ ശുശ്രൂഷകളില്‍ എല്ലാ വിശ്വാസികളും പ്രാര്‍ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് താൽപ്പരൃപെടുന്നു.