MOC ദോഹ ഇടവകയുടെ 16 -ആം ഇടവക ദിനാഘോഷം ജൂലൈ മാസം 2, 3, 4 തീയതികളിൽ നടത്തപെടുകയാണ്.
അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, ബോംബെ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭി. ഡോ. ഗീവർഗീസ് മാർ തേയോഫിലോസ് തിരുമനസ്സുകൊണ്ട് ഇടവക ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഇന്ന് വൈകിട്ട് വി കുർബാനയോടുകൂടി ഈ വർഷത്തെ ഇടവകദിനാഘോഷങ്ങൾക്ക് തുടക്കമാവുകയാണ് . ഏവരും പ്രാർത്ഥനപൂർവം വന്ന് സംബന്ധിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.