മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ഇടവകയുടെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 05, 19 തീയതികളിൽ നടത്തപ്പെടുന്നു. 5ന് രാവിലെ വിശുദ്ധ കുർബാനന്തരം ആദ്യഫലലേലവും, ഇടവകയിലെ 10 വാര്‍ഡുകളെ പങ്കെടുപ്പിച്ച് കേക്ക് ഡെക്കറേഷൻ മത്സരവും, വിവിധ അദ്ധ്യാത്മിക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഭക്ഷണ സ്റ്റാളുകളും, 19ന് വൈകിട്ടു കലാസന്ധ്യയും നടത്തപ്പെടുന്നു.
