ദോഹ മലങ്കര ഓർത്തഡോക്സ് ഇടവകയിൽ 15 നോമ്പ് ആചരണവും, വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 2025 ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 15 വരെയുള്ള ദിവസങ്ങളിൽ ഭക്ത്യാദരപ്പൂർവ്വം കൊണ്ടാടുന്നതിനു ദൈവത്തിൽ ശരണപെടുന്നു. ഈ വർഷത്തെ പെരുന്നാൾ ശുശ്രുഷകൾക്ക് തൃശൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും. ഏവരും പെരുന്നാൾ ശുശ്രൂഷകളിൽ പ്രാർത്ഥനാപൂർവം വന്ന് സംബന്ധിക്കണമെയെന്ന് സ്നേഹത്തോടെ അറിയിക്കുന്നു.